യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് 2025 ഒക്ടോബർ 27 തിങ്കളാഴ്ച മൂടൽമഞ്ഞും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിരാവിലെ പലയിടങ്ങളിലും ദൃശ്യപരത കുറഞ്ഞിരുന്ന. അതേസമയം മുൻ ദിവസങ്ങളെ അപേക്ഷിച്ച് താപനിലയിൽ നേരിയ കുറവുണ്ടാകാം. താമസക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ, അൽ ഹംറ, മദീനത്ത് സായിദ്, അൽ ജസീറ, മക്യാരിസ് (അൽ ദഫ്ര മേഖല) എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടു.ഇന്ന് രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്ക് ഭാഗത്ത്, ഉച്ചകഴിഞ്ഞ് സംവഹന അന്തരീക്ഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻസിഎം ദൈനംദിന പ്രവചനത്തിൽ പറഞ്ഞു.






