ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ : മുന്നറിയിപ്പുമായി അജ്മാൻ പോലീസ്

Ajman Police warns of fines of up to Dh100,000 for driving without a license

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് മാസത്തെ ബോധവൽക്കരണ പരിപാടി അജ്മാൻ പോലീസ് ആരംഭിച്ചു. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് നിർത്താൻ വാഹനമോടിക്കുന്നവരെ പ്രേരിപ്പിക്കുന്ന രണ്ട് മാസത്തെ ബോധവൽക്കരണ പരിപാടിയാണ് അജ്മാൻ പോലീസ് ആരംഭിച്ചത്.

ട്രാഫിക് ആൻഡ് പട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കാമ്പയിൻ, ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ലംഘനം ഡ്രൈവറുടെ മാത്രമല്ല, റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“ഒരു വ്യക്തിക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും നമ്മുടെ റോഡുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ രൂപകൽപ്പന ചെയ്ത നിയമങ്ങൾ മനസ്സിലാക്കുന്നുവെന്നും ഉള്ളതിന്റെ തെളിവാണ് ഡ്രൈവിംഗ് ലൈസൻസ്.” എന്ന് അജ്‌മാൻ പോലീസ് എടുത്തു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!