യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം (ഏകദേശം 225 കോടി ഇന്ത്യൻ രൂപ ) സമ്മാനം നേടിയ ഇന്ത്യക്കാരനായ വിജയി അബുദാബിയിൽ താമസിക്കുന്ന 29 കാരനായ അനിൽകുമാർ ബൊല്ലയുടെ ചിത്രങ്ങളും വിവരങ്ങളും അധികൃതർ വെളിപ്പെടുത്തി.
നേരത്തെ യുഎഇ ലോട്ടറി ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹം സ്വന്തമാക്കിയ ഇന്ത്യക്കാരനായ അനിൽ കു** ബി** എന്ന വിവരം മാത്രമാണ് അധികൃതർ പുറത്ത് വിട്ടിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ചിത്രവും മറ്റും അടക്കമുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
”വിജയത്തിനർഹമായ ഈ ലോട്ടറി നമ്പറുകൾ എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. ഞാൻ എന്റെ അമ്മയ്ക്കായി 11അക്ക നമ്പറുകൾ തിരഞ്ഞെടുത്തു. ഈ വിജയത്തിന്റെ താക്കോലായി അത് മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല ” അദ്ദേഹം പറഞ്ഞു.
ഈ തുക എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ആദ്യം ഒരു സൂപ്പർകാർ വാങ്ങാനും ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ ഒരു മാസത്തെ താമസം ആസ്വദിക്കാനും ഞാൻ പദ്ധതിയിടുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. ശേഷം സമാധാനപൂർവ്വം ആലോചിച്ച് ഭാവി കാര്യങ്ങൾ ഞാൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.






