യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതിയ ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടുകൾക്ക് അപേക്ഷിക്കാൻ പുതിയ വെബ്‌സൈറ്റ്

Alert for Indian expats in UAE_ Indian Embassy, Consulate announce launch of new website for e-passport with chip

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതിയ ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള പുതിയ വെബ്‌സൈറ്റ് പ്രഖ്യാപിച്ച് ഇന്ത്യൻ എംബസിയും കോൺസുലേറ്റും. നാളെ ഒക്ടോബർ 28 ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ വെബ്‌സൈറ്റ് (https://indiavisa.blsinternational.com/uae/appointment/bls_appmnt/login ) വഴിയായിരിക്കും ഇനിമുതൽ പാസ്പോർട്ടുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുക.

അബുദാബി ഇന്ത്യൻ എംബസിയാണ് പുതിയ ഓൺലൈൻ പോർട്ടൽ വഴി ഇ-പാസ്പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം പ്രഖ്യാപിച്ചത്. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും അപേക്ഷകർക്കായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും ഇതേ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്ഗ്രേഡ് ചെയ്‌ത പാസ്പോർട്ട് സേവാ പ്രോഗ്രാമിൻ്റെ (GPSP 2.0) ഭാഗമായാണ് ഈ മാറ്റങ്ങൾ. ഇതിലൂടെ ഡിജിറ്റൈസ് ചെയ്‌ത വിവരങ്ങൾ അടങ്ങിയ എംബഡഡ് ചിപ്പ് ഉൾപ്പെടുന്ന ഇ-പാസ്പോർട്ടുകൾ ലഭ്യമാകും. ലോകമെമ്പാടുമുള്ള എമിഗ്രേഷൻ ക്ലിയറൻസുകൾ കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം, ഇന്ത്യൻ പാസ്പോർട്ട്, വിസ അപേക്ഷകൾക്കായുള്ള ഔട്ട്സോഴ്സ് സേവന ദാതാവായ BLS ഇൻ്റർനാഷണലിന്റെ ഏതെങ്കിലും കേന്ദ്രങ്ങൾ സന്ദർശിക്കാൻ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യണം. അപ്പോയിന്റ്മെൻ്റ് ലഭിച്ചാൽ, ആവശ്യമായ രേഖകളുമായി BLS ഇൻ്റർനാഷണൽ സെന്ററിൽ എത്തണം.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!