ദുബായിൽ ഇന്നലെ തിങ്കളാഴ്ച നാദ് അൽ ഷെബ പ്രദേശത്ത് ദുബായ് ആദ്യത്തെ ഡ്രോൺ ഡെലിവറി റൂട്ട് ആരംഭിച്ചു. അവിടെ ഒരു പള്ളി മുറ്റമാണ് ഭക്ഷണ പിക്കപ്പ് പോയിന്റായി ആയി പ്രവർത്തിക്കുന്നത്.
പ്രദേശത്തെ ഉപഭോക്താക്കൾക്ക് കീറ്റ ഡ്രോൺ വഴി ഓർഡർ നൽകാം, അവന്യൂ മാൾ റെസ്റ്റോറന്റുകളിൽ നിന്നും കഫേകളിൽ നിന്നും ഡെലിവറി ലഭിക്കും. തുടർന്ന് ഭക്ഷണപാനീയങ്ങൾ നാദ് അൽ ഷെബ ഗ്രാൻഡ് മോസ്‌കിന്റെ മുറ്റത്തുള്ള താമസക്കാർക്ക് എത്തിക്കും.
യുഎഇയിലുടനീളമുള്ള നിരവധി ആളുകളുടെ കേന്ദ്രമായി പള്ളികൾ പ്രവർത്തിക്കുന്നതിനാൽ, കമ്മ്യൂണിറ്റി, സേവന കേന്ദ്രങ്ങളായി അവയുടെ സ്ഥാനം ഉപയോഗിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. വിശ്വാസികളുടെ സുഖത്തിനും സൗകര്യത്തിനും വേണ്ടി സാങ്കേതികവിദ്യ സമന്വയിപ്പിച്ചുകൊണ്ട്, പള്ളികളെ സ്മാർട്ട് ഹബ്ബുകളായി സ്ഥാപിക്കാനും ഈ ഡ്രോൺ ഡെലിവറി റൂട്ട് സഹായിക്കും.





