ദുബായിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ ഭാഗമായി നവംബർ രണ്ടിന് നടക്കു ന്ന ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും സൗജന്യമായി സൈക്കിൾ നൽകുന്നു. ദുബായ് റോഡ് ഗതാഗത അതോറിറ്റിയുമായി കൈകോർത്ത് പ്രമുഖ ഡെലിവറി സേവനദാതാക്കളായ കരീമാണ് സൈ ക്കിൾ നൽകുക. കരീം ആപ്ലിക്കേഷനിൽ DR25 എന്ന പ്രമോ കോഡ് ഉപയോഗിച്ച് രണ്ട് കരീം ബൈ ക്ക് സ്റ്റേഷനുകളിൽ നിന്ന് സൈക്കിളുകൾ സ്വന്തമാക്കാം.
ഫ്യൂച്ചർ മ്യൂസിയത്തിലെ (ട്രേഡ് സെൻ്റർ സ്ട്രീറ്റ്) ‘A’ പ്രവേശന കവാടത്തിലും ലോവർ എഫ്.സി.എസിലെ (ഫിനാൻഷ്യൽ സെൻട്രൽ സ്ട്രീറ്റ്) ‘E’ പ്രവേശന കവാടത്തിലുമാണ് ബൈക്കുകൾ ലഭിക്കുക. കൂടാതെ ദു ബായിലുടനീളമുള്ള 200ലധികം കരീം ബൈക്ക് സ്‌റ്റേഷനുകളിൽ നിന്നും സൈക്കിളുകൾ എടുക്കാം.
നവംബർ 2 ദുബായ് റൈഡിന്റെ അന്ന് പുലർച്ചെ 3 മണി മുതൽ രാവിലെ 8 മണി വരെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതി യിൽ ബൈക്കുകൾ ലഭ്യമാകും.





