ട്രാഫിക് പോയിന്റുകൾ ഒരു പരിധിയിലെത്തിയാൽ പ്രൊബേഷണറി ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് അബുദാബി പോലീസിലെ ട്രാഫിക് പോയിന്റ്സ് പ്രോഗ്രാം ഡിപ്പാർട്ട്‌മെന്റിലെ ലെഫ്റ്റനന്റ് കേണൽ സയീദ് ഖൽഫാൻ അൽ കാബി സ്ഥിരീകരിച്ചു.
യുഎഇയിലെ നിയമങ്ങൾ പ്രകാരം ഡ്രൈവർക്ക് 21 വയസ്സിന് താഴെ പ്രായമുള്ള ഒരു ഡ്രൈവർക്ക് 24 ട്രാഫിക് പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ അവരുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഒരു ദിവസത്തെ പുനരധിവാസ കോഴ്‌സിൽ പങ്കെടുത്ത് 2,400 ദിർഹം പിഴ അടച്ചാൽ അവരുടെ ലൈസൻസ് തിരികെ ലഭിക്കുന്നതുമാണ്.
എന്നിരുന്നാലും, 21 വയസ്സിന് താഴെയുള്ള ഒരു ഡ്രൈവർക്ക് വീണ്ടും 24 ട്രാഫിക് പോയിന്റുകൾ ലഭിച്ചാൽ, അവരുടെ ലൈസൻസ് പെർമിറ്റ് റദ്ദാക്കിയതിന് ശേഷം ഒരു വർഷം വരെ അവർക്ക് മറ്റൊരു ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ലെന്നും അൽ കാബി അറിയിച്ചു.






