ഫുജൈറയിലെ ഒരു സ്വകാര്യ ഫാമിലെ നീന്തൽക്കുളത്തിൽ രണ്ട് വയസ്സുള്ള എമിറാത്തി ആൺകുട്ടി മുങ്ങിമരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ദിബ്ബയിലാണ് ദാരുണാമായ ഈ സംഭവം ഉണ്ടായത്. ഒരു കുടുംബത്തിന്റെ വാരാന്ത്യ ഒത്തുചേരലിനിടെ കുളത്തിനടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ദുരന്തമുണ്ടായത്. കുടുംബം കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടും, ഒരു നിമിഷത്തെ അശ്രദ്ധയാണ് മരണകാരണമെന്ന് തെളിഞ്ഞു.
എന്നാൽ ആ ദിവസം, മുതിർന്നവരിൽ ഒരാൾ എന്തെങ്കിലും എടുക്കാൻ ആ പ്രദേശത്തേക്ക് പ്രവേശിച്ച് വാതിൽ ചെറുതായി തുറന്നിട്ടിരുന്നു. ആ നിമിഷം ലൈറ്റുകൾ അണഞ്ഞിരുന്നു, ആരും ശ്രദ്ധിക്കാതെ കുട്ടി അകത്തു കടന്നിട്ടുണ്ടാകണം അധികൃതർ പറഞ്ഞു
കുടുംബാംഗങ്ങൾ ഉടൻ തന്നെ കുട്ടിയെ ദിബ്ബ അൽ-ഫുജൈറ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ അവനെ പുനരുജ്ജീവിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.






