കല്യാൺ ജൂവലേഴ്‌സ് കുവൈറ്റിലെ ഫാഹീലിൽ പുതിയ ഷോറൂം തുറക്കുന്നു : കല്യാണി പ്രിയദർശൻ ഉദ്ഘാടനം നിർവഹിക്കും.

Kalyan Jewelers opens new showroom in Faheel, Kuwait_ Kalyani Priyadarshan to inaugurate.

കല്യാൺ ജൂവലേഴ്‌സ് കുവൈറ്റിലെ ഫാഹീലിൽ പുതിയ ഷോറൂം തുറക്കുന്നു.  

ഒക്ടോബർ 31 വെള്ളിയാഴ്ച ജനപ്രിയ താരം കല്യാണി പ്രിയദർശൻ പുതിയ ഷോറുമിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

ഫാഹീലിൽ വൈകുന്നേരം 7.30-നാണ് ഉദ്ഘാടനചടങ്ങുകൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് പരമാവധി നേട്ടങ്ങൾക്കായി ആകർഷകമായ ഓഫറുകൾ

കുവൈറ്റ് സിറ്റി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് കുവൈറ്റിലെ ഫാഹീൽ മക്കാ സ്ട്രീറ്റിലെ മുനീറ ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ളോറിൽ പുതിയ ഷോറും ആരംഭിക്കുന്നു. ഒക്ടോബർ 31-ന് വൈകുന്നേരം 7.30-ന് പ്രമുഖ സിനിമാതാരം കല്യാണി പ്രിയദർശൻ ഉദ്ഘാടനം നിർവ്വഹിക്കും.
ഫാഹീലിലെ ഉപയോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായി എത്താൻ സാധിക്കുന്ന ലോക്കേഷനിലുള്ള ഈ പുതിയ ഷോറൂമിൽ സ്വർണാഭരണങ്ങൾ, ഡയമണ്ട്, അൺകട്ട്, പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോൺ എന്നിവയ്ക്കായി ലോകോത്തര നിലവാരത്തിലുള്ള റീട്ടെയ്ൽ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഭരണങ്ങൾ വാങ്ങുന്നവർക്കായി കല്യാൺ ജൂവലേഴ്സ് ആകർഷകമായ സ്വർണനാണയങ്ങൾ സമ്മാനമായി നല്കും. 600 ദിനാറിനോ അതിൽ കൂടുതലോ തുകയ്ക്ക് ഡയമണ്ട്, പോൾക്കി ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ടുഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. 350 ദിനാർ മുതൽ 599 ദിനാർ വരെ വിലയുള്ള ഡയമണ്ട്, പോൾക്കി ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി സ്വന്തമാക്കാം. 600 ദിനാറിനോ അതിലധികമോ തുകയ്ക്ക് അൺകട്ട്, പ്രഷ്യസ് സ്റ്റോൺ, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്കും ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാം. കൂടാതെ, പണിക്കൂലി 5.5 ശതമാനം മുതൽ മാത്രമായിരിക്കും ഈടാക്കുന്നത്. നവംബർ 10 വരെയാണ് ഈ സവിശേഷമായ ഓഫറിന്റെ കാലാവധി.

കുവൈറ്റിലെ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഫാഹീലിലെ പുതിയ ഷോറൂം എന്ന് കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. സുതാര്യത, വിശ്വാസം, സേവനത്തിലെ മികവ് എന്നിവയുടെ പിന്തുണയോടെ കൂടുതൽ മെച്ചപ്പെട്ട റീട്ടെയ്ലർ അനുഭവം.

ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കല്യാൺ ജൂവലേഴ്‌സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻ്റനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹ ആഭരണനിരയായ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആന്റിക് ആഭരണശേഖരമായ മുദ്ര, ടെംപിൾ ആഭരണശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ട് ശേഖരമായ അനോഖി, വിവാഹ ഡയമണ്ടുകൾ അടങ്ങിയ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകൾ അടങ്ങിയ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണശേഖരമായ രംഗ്, നിറമുള്ള കല്ലുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിങ്ങനെ കല്യാൺ ജൂവലേഴ്‌സിൻ്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാണ്.
ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് https://www.kalyan jewellers.net/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!