ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനഃരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മറ്റ് രാജ്യങ്ങളുടെ ആണവ പരീക്ഷണങ്ങൾക്ക് മറുപടിയായി അമേരിക്കയുടെ ആണവായുധങ്ങൾ പരീക്ഷിക്കാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയതായി ട്രംപ് പറഞ്ഞു. 1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം.
തൻ്റെ ഭരണകാലത്ത് നിലവിലുള്ള ആണവായുധങ്ങൾ പൂർണ്ണമായി നവീകരിച്ചതിലൂടെ അമേരിക്ക ലോകത്തിലെ ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വെക്കുന്ന രാജ്യമായി മാറിയെന്ന് ട്രംപ് അവകാശപ്പെട്ടു. റഷ്യയാണ് രണ്ടാം സ്ഥാനത്തെന്നും ചൈന മൂന്നാം സ്ഥാനത്താണെന്നും എന്നാൽ അഞ്ചു വർഷത്തിനുള്ളിൽ ചൈനയും മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.





