കല്യാൺ ജൂവലേഴ്‌സ് ദുബായിലെ അൽ നഹ്‌ദ 2-ൽ പുതിയ ഷോറൂം തുറക്കുന്നു : കല്യാണി പ്രിയദർശൻ ഉദ്ഘാടനം നിർവഹിക്കും

Kalyan Jewellers opens new showroom in Al Nahda 2, Dubai: Kalyani Priyadarshan inaugurates

നവംബർ 1 ശനിയാഴ്‌ച ജനപ്രിയ താരം കല്യാണി പ്രിയദർശൻ പുതിയ ഷോറുമിൻ്റെ ഉദ്ഘാടനം നിർവഹിക്കും

ദുബായ് നൽ നഹ്ദ 2-108 ഉദ്ഘാടനചടങ്ങുകൾ വൈകുന്നേരം 7.30 ന്

ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് പരമാവധി നേട്ടങ്ങൾക്കായി ആകർഷകമായ ഓഫറുകൾ

ദുബായ്: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്‌സ് ദുബായിൽ പുതിയ ഷോറും ആരംഭിക്കുന്നു. ദുബായ് അൽ നഹ്ദ 2-ൽ അൽ ഗൂർഗ് 212 ബിൽഡിംഗിലെ ഷോറൂം നമ്പർ 5-ൽ നവംബർ 1- ശനിയാഴ്‌ച വൈകുന്നേരം 7.30-ന് പ്രമുഖ താരം കല്യാണി പ്രിയദർശൻ പുതിയ ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.

യുഎഇയിലെ കല്യാൺ ജൂവലേഴ്‌സിൻ്റെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുതിയ ഷോറും. ഇതിലൂടെ ഉപയോക്താക്കൾക്ക് വിപുലമായ ആഭരണശേഖരം സ്വന്തമാക്കുന്നതിന് കൂടുതൽ അവസരം ലഭിക്കും.പുതിയ ഷോറുമിൽ സ്വർണാഭരണങ്ങൾ, ഡയമണ്ട്, അൺകട്ട്, പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോൺ എന്നിവയ്ക്കായി ആഡംബരപൂർണമായ ലോകോത്തര നിലവാരത്തിലുള്ള റീട്ടെയ്ൽ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഭരണങ്ങൾ വാങ്ങുന്നവർക്കായി കല്യാൺ ജുവലേഴ്‌സ് ആകർഷകമായ ഓഫറുകളും അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് പണിക്കുലി 1.99 ശതമാനം മുതൽ മാത്രമായിരിക്കും ആരംഭിക്കുന്നത്. ആറായിരം ദിർഹത്തിനോ അതിൽ കൂടുതലോ തുകയ്ക്ക് ഡയമണ്ട്, പോൾക്കി ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ടുഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും. 4000 മുതൽ 5999 ദിർഹം വരെ വിലയുള്ള ഡയമണ്ട്, പോൾക്കി ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി സ്വന്തമാക്കാം. ആറായിരം ദിർഹത്തിനോ അതിലധികമോ തുകയ്ക്ക് അൺകട്ട്, പ്രഷ്യസ് സ്റ്റോൺ, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്കും ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി നേടാം. നവംബർ 10 വരെയാണ് ഈ സവിശേഷമായ ഓഫറിൻ്റെ കാലാവധി.

ദുബായിലെ അൽ നഹ്‌ദയിൽ പുതിയ ഷോറും ആരംഭിക്കുന്നതോടെ യുഎഇ വിപണിയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണെന്ന് കല്യാൺ ജുവലേഴ്സ‌് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ മേഖലയിലെ ഉപയോക്താക്കൾ കല്യാൺ

ജൂവലേഴ്‌സ് ബ്രാൻഡിനോട് അതിയായ വിശ്വാസ്യത പുലർത്തിയിട്ടുണ്ട്. പുതിയ ഷോറൂം സുതാര്യത, മികച്ച കരവിരുത്, ലോകോത്തര ഷോപ്പിംഗ് അനുഭവം എന്നിവ തുടർന്നും ഉറപ്പുനല്കുന്നു. വൈവിധ്യമാർന്ന ആഭരണനിര ദുബായിലെ വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ചടുലമായ സമൂഹത്തിനായി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സ‌ിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻ്റനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹ ആഭരണനിരയായ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആന്റിക് ആഭരണശേഖരമായ മുദ്ര, ടെംപിൾ ആഭരണശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ട് ശേഖരമായ അനോഖി, വിവാഹ ഡയമണ്ടുകൾ അടങ്ങിയ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകൾ അടങ്ങിയ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണശേഖരമായ രംഗ്, നിറമുള്ള കല്ലുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിങ്ങനെ കല്യാൺ ജൂവലേഴ്‌സിൻ്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാണ്.
ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് https://www.kalyaniewellers.net/’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!