29-ാമത്തെ മാനുഷിക ദൗത്യം : ഗാസയിൽ നിന്നും 57 രോഗികളെ ചികിത്സയ്ക്കായി യുഎഇയിലേക്ക് എത്തിച്ചു

29th Humanitarian Project_ 57 patients brought from Gaza for treatment

ഗാസയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, പരിക്കേറ്റ 1,000 പലസ്തീൻ കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും യുഎഇ ആശുപത്രികളിൽ ചികിത്സ നൽകണമെന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഗാസയിൽ നിന്നുള്ള യുഎഇയുടെ 29-ാമത്തെ മാനുഷിക ദൗത്യം ഇന്നലെ ബുധനാഴ്ച നടത്തി.

ഗാസയിൽ നിന്നും 57 രോഗികളെയാണ് ഇസ്രായേലിലെ റാമോൺ വിമാനത്താവളം വഴിയും കരം അബു സേലം ക്രോസിംഗ് വഴിയും രോഗികളെയും കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചത്.

ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം നടക്കുന്ന 29-ാമത്തെ മാനുഷിക ദൗത്യമായിരുന്നു ഇത്. ഈ ദൗത്യത്തിന്റെ ഭാഗമായി 2,961 രോഗികളും പരിക്കേറ്റവരുമായ പലസ്തീനികളെയും കൂട്ടാളികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് യുഎഇ കൊണ്ടുപോയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!