യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ചില തീരദേശ ഉൾപ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.
അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും ഷാർജയിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്ക് ദിശകളിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
 
								 
								 
															 
															





