ബിഗ് ടിക്കറ്റ് ഇ-ഡ്രോ : ദുബായിലുള്ള മലയാളി യുവതിയ്ക്ക് 250 ഗ്രാം സ്വർണ്ണകട്ടി സമ്മാനം

Big Ticket e-Draw: Malayali woman in Dubai wins 250 gram gold bar

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോ പരമ്പരയായ 280 ൽ ദുബായിലുള്ള മലയാളി യുവതിയായ പുതിയവീട്ടിൽ മഞ്ജുഷയ്ക്ക് സ്വർണ്ണകട്ടി ലഭിച്ചു. ഏകദേശം 125,000 ദിർഹം വിലമതിക്കുന്ന 250 ഗ്രാം 24 കാരറ്റ് സ്വർണ്ണകട്ടിയാണ് ലഭിച്ചത്. 273857 എന്ന ടിക്കറ്റ് നമ്പറാണ് അവരെ വിജയിയാക്കിയത്.

ബിഗ് ടിക്കറ്റ് അവതാരകർ ഇക്കാര്യം പറയാനായി വിളിച്ചപ്പോൾ മഞ്ജുഷ ഒരു ക്ലിനിക്കിലായിരുന്നു. രണ്ട് പതിറ്റാണ്ടുകളായി ദുബായിൽ ആണ് മഞ്ജുഷ താമസിക്കുന്നത്. വർഷങ്ങളായി താൻ ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ടെന്നും എപ്പോഴാണ് തുടങ്ങിയതെന്ന് കൃത്യമായി ഓർമ്മയില്ലെന്നും മഞ്ജുഷ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!