ദുബായ് ഫിറ്റ്നസ് ചലഞ്ച് 2025 ന്റെ ഭാഗമായി നവംബർ 2 ന് ദുബായ് റൈഡ് നടക്കുന്നതിനാൽ വൈകീട്ട് തിരക്കുള്ള സമയങ്ങളിലെ ടോൾ നിരക്കുകളിൽ ചെറിയ മാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് തിരക്കുള്ള സമയങ്ങളായ രാവിലെ 6 മണി മുതൽ 10 മണി വരെ 6 ദിർഹവും, വൈകുന്നേരം 4 മണി മുതൽ 8 മണി വരെ വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളിൽ ഈടാക്കുന്ന 6 ദിർഹത്തിൽ നിന്ന് വ്യത്യസ്തമായി 4 ദിർഹമായിരിക്കും 2025 നവംബർ 2, 16, 23 തിയ്യതികളിൽ (ഞായറാഴ്ചകളിൽ ) ഈടാക്കുക. കുറഞ്ഞ തിരക്കുള്ള സമയങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയും രാത്രി 8 മണി മുതൽ പുലർച്ചെ ഒരു മണി വരെയും 4 ദിർഹമായിരിക്കും
ദുബായ് റൈഡിന്റെ ആറാം പതിപ്പിന് തുടക്കമിടാൻ ആയിരക്കണക്കിന് സൈക്ലിസ്റ്റുകൾ ഞായറാഴ്ച രാവിലെ 6.15 ന് ഷെയ്ഖ് സായിദ് റോഡിൽ നിരക്കും. നവംബർ 2 ന് പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെ ദുബായ് ആർടിഎ ചില റോഡ് അടച്ചിടലും പ്രഖ്യാപിച്ചിട്ടുണ്ട്.
 
								 
								 
															 
															





