ഹൃദയാഘാതം : മലപ്പുറം സ്വദേശി ദുബായിൽ അന്തരിച്ചു

Heart attack_ Malappuram native passes away in Dubai

മലപ്പുറം കൊടിഞ്ഞി സ്വദേശിയെ കഴിഞ്ഞ ഒക്ടോബർ 27ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിൻ്റെ മകൻ റിയാസ് (46) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മൃതദേഹം ഇന്ന് വെള്ളിയാഴ്‌ച നാട്ടിലെത്തിച്ച് രാത്രി കൊടിഞ്ഞി പഴയ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ദുബായ് ഗോൾഡ് സൂഖിൽ ജോലി ചെയ്‌തിരുന്ന ഇദ്ദേഹം 8 വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്.

മാതാവ്: ഖദീജ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സിനാൻ (അബൂദബി), അബ്ദുറഹ്മാൻ, മുസമ്മിൽ, ഫാത്തിമ ശദ. സഹോദരങ്ങൾ: ഹമീദ് (ദുബൈ), ഇസ്‌മായിൽ (ഷാർജ), സുലൈഖ, റംല, മൈമുന, പരേതരായ പി ഹസ്സൻ കുട്ടി, സഫിയ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!