ദുബായ് ഫിറ്റ്നസ് ചലഞ്ച് 2025 ന് നാളെ നവംബർ 1 ന് തുടക്കമാകും

Dubai Fitness Challenge 2025 kicks off tomorrow, November 1

യുഎഇയിലുടനീളമുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ‘ഫൈൻഡ് യുവർ ചലഞ്ച്’ എന്ന പ്രമേയത്തിലുള്ള ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (DFC)ഒമ്പതാം പതിപ്പ് നാളെ നവംബർ 1 ശനിയാഴ്ച്ച ആരംഭിക്കും

ദുബായിലെ താമസക്കാരെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആകർഷിച്ച് തുടർച്ചയായ 30 ദിവസത്തേക്ക്, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്.

ദുബായ് റൺ, ദുബായ് റൈഡ് തുടങ്ങിയ മെഗാ ഇവന്റുകൾക്കൊപ്പം നഗരത്തിലെ മൂന്ന് പ്രധാന ഫിറ്റ്‌നസ് വില്ലേജുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഈ വില്ലേജുകളിൽ പ്രവേശനം സൗജന്യമാണ്.

കൂടാതെ, എല്ലാ പ്രായക്കാർക്കും ഫിറ്റ്നസ് നിലവാരത്തിലുള്ളവർക്കുമായി ഒട്ടേറെ വർക്ക് ഔട്ട് സെഷനുകളും ക്ലാസുകളും ഇവിടെ ലഭ്യമാകും. ഫിറ്റ്നസ് വില്ലേജുകളിലെ സൗകര്യങ്ങൾ ഉപയോഗിക്കാനും ക്ലാസുകളിൽ പങ്കെടുക്കാനും താൽപര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റ‌ർ ചെയ്യണം. യോഗ, പൈലേറ്റ്സ്, ഹൈ-ഇൻ്റൻസിറ്റി പരിശീലനങ്ങൾ മുതൽ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, പാഡെൽ തുടങ്ങിയ കായിക വിനോദങ്ങൾക്കായി പ്രൈവറ്റ് കോർട്ടുകൾ വരെ ഈ പ്ലാറ്റ്ഫോം വഴി സൗജന്യമായി ബുക്ക് ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!