ദുബായിൽ, സൗഹൃദങ്ങൾ ബിസിനസ്സിന്റെ ഹൃദയസപ്ന്ദനമായി മാറുന്ന കാലത്ത് അതിനെ പൊന്നണിയിച്ചുകൊണ്ട് ഒരു സംരഭം കൂടി: കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ദുബായ് മുഹൈസിന മദീന മാളിലാണ് സ്ഥാപനത്തിന് തുടക്കമായത്. പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന വേളയിൽ ആഭരണങ്ങളുടെ സവിശേഷതയും മറ്റും വിവരിച്ചുകൊണ്ടാണ് അതിന്റെ മാനേജ്മെന്റ് സദസ്യരുടെ ശ്രദ്ധ ക്ഷണിക്കുന്നതെങ്കിൽ ഇവിടെ അത് ബന്ധങ്ങളുടെ വൈകാരികതക്കു വഴിമാറിയത് വേറിട്ട അനുഭവമായി.
കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ മുസ്തഫ നിസാമി ഇങ്ങനൊരു കൂട്ടുസംരംഭത്തിന്റെ കാരണങ്ങൾ വിവരിക്കുമ്പോൾ വർഷങ്ങൾക്കു പിറകിൽ, അല്ലലുകൾ നിറഞ്ഞ പഠനകാലത്ത് പരസ്പരാശ്രയത്വമായി പൂത്തുലഞ്ഞ സൗഹൃദത്തിന്റെ കഥയായി അതു മാറുകയായി. ഭാവിയെന്തെന്നറിയാതെ ജീവിതത്തെ പലവഴിക്കു നേരിട്ട മൂന്നു ആത്മസുഹൃത്തുക്കൾ ദുബായില്‍ ഒത്തുചേരുകയും അവര്‍ ബിസിനസ്സ് വിഹായസ്സിൽ പരസ്പരം വെളിച്ചം പകരുന്ന നക്ഷത്രക്കൂട്ടമായി തിളങ്ങുകയും ചെയ്ത ഒരു മനോഹര കാവ്യം!
ഐഡിയൽ ബിസിനസ്സ് സെറ്റ് അപ് സർവ്വീസ് മാനേജിങ് ഡയറക്ടർ അബ്ദുൾ വാഹിദ്,പാള്‍സ് ബിസിനസ്സ് ഹബ്ബ് ഫൗണ്ടറും സിഇഒ യുമായ അബ്ദുല്ല കമൽ എന്നിവരാണ് മുസ്തഫ നിസാമി തന്നോടൊപ്പം ചേർത്തുപറഞ്ഞ ആ കൂട്ടു നക്ഷത്രങ്ങൾ. കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സംരംഭക വഴിയില്‍ ഇവർക്കൊപ്പം ഒരാൾ കൂടിയുണ്ട്: അൽ മിറാദ് അഡ്വര് ടൈസിങ് കമ്പനി സ്ഥാപകനായ നവാസ് ഹഫാരി. ഗോൾഡ് ഹോൾസെയിൽ രംഗത്തു പ്രവൃത്തിപരിചയമുള്ള നവാസ് ഹഫാരി ഇപ്പോൾ കേരള ഗോൾഡിന്റെ സിഇഒ ആണ്.

കമ്പനിയുടെ ചെയർമാനായ മുസ്തഫ നിസാമി പ്രമുഖ ബിസിനസ്സ് സെറ്റ് അപ് സ്ഥാപനമായ അറബ് എക്സ്പ്രസ്സ്, അറബക്സ് റിയൽ എസ്റ്റേറ്റ്, ഫ്രീ സോൺ ഇനിഷ്യേറ്റീവ്, സൗത്ത് ബിസിനസ്സ് ഹബ്ബ് ചാനൽ തുടങ്ങി ഒരുപിടി സംരംഭങ്ങളുടെ അമരക്കാരനാണ്.
” നവംബർ ഒൻപതിന് മദീനമാള് അങ്കണത്തിൽ ജ്വല്ലറിയുടെ പ്രചരണാർത്ഥം അതിവിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഗാന രംഗത്തെ പുത്തൻ തരംഗമായ ഹനാൻ ഷായുടെ സംഗീതവിരുന്ന് മുഖ്യ ആകർഷണമാകും.” ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദുബായിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുസ്തഫ നിസാമി പറഞ്ഞു.
” അഞ്ചു വർഷത്തിനുള്ളിൽ ഒമാൻ,ഖത്തർ,സൗദി,ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 15 ഓളം ഔട്ട് ലെറ്റുകൾ തുറക്കാനാണ് പദ്ധതി. യുഎഇ യിലെ രണ്ടാമതു ഷോറൂം അബുദാബി മുസ്സഫ ഷാബിയയിൽ വൈകാതെ എത്തും” മാനേജിങ് ഡയറക്ടർ അബ്ദുൾ വാഹിദ് അറിയിച്ചു.
” സ്വർണ്ണ വിലയുടെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഉപയോക്താക്കൾക്ക് പ്രാപ്യമാകും വിധം ലൈറ്റ് വൈറ്റ് ആഭരണളുടെ വൈവിധ്യമാർന്ന കളക്ഷൻസ് ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ബജറ്റ് എത്ര ചെറുതെങ്കിലും അതിന് അനുയോജ്യമായ ഓർണമെന്റ്സ് ഇവിടുണ്ട്. എല്ലാംകൊണ്ടും ഉപയോക്താക്കൾക്ക് വലിയ സാധ്യതകളാണ് കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിഭാവന ചെയ്തിട്ടുള്ളത്” വൈസ് ചെയർമാൻ അബ്ദുള്ള കമൽ പറഞ്ഞു .





