യുഎഇയിലുടനീളമുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ‘ഫൈൻഡ് യുവർ ചലഞ്ച്’ എന്ന പ്രമേയത്തിലുള്ള ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (DFC)ഒമ്പതാം പതിപ്പിന് ഗംഭീരമായ തുടക്കം കുറിച്ചുകൊണ്ട് ഇന്ന് നവംബർ 2 ഞായറാഴ്ച പുലർച്ചെ മുതൽ നടന്ന ദുബായ് റൈഡിൽ, കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾ മുതൽ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ വരെ ആയിരക്കണക്കിന് സൈക്ലിസ്റ്റുകൾ സൈക്ലിംഗ് പ്രേമികൾ പങ്കെടുത്തു.
ദുബായിലെ ഷെയ്ഖ് സായിദ് റോഡ് ഒരു ഭീമാകാരമായ സൈക്ലിംഗ് ട്രാക്കായി മാറി.ദുബായ് റൈഡിന്റെ ഭാഗമാകാൻ പുലർച്ചെ മുതൽ തന്നെ ആളുകൾ സൈക്കിളികളുമായി എത്തിത്തുടങ്ങിയിരുന്നു.മനോഹരമായ രണ്ട് റൂട്ടുകളിലൂടെ റൈഡർമാർ യാത്ര തിരിച്ചപ്പോൾ പുഞ്ചിരികളും സെൽഫികളും കറങ്ങുന്ന ഗിയറുകളുടെ ശബ്ദവും തണുത്ത പ്രഭാത അന്തരീക്ഷത്തിൽ നിറഞ്ഞു. കുടുംബങ്ങളും സാധാരണ സൈക്ലിസ്റ്റുകളും ഡൗണ്ടൗൺ ദുബായ് വഴിയുള്ള വിശ്രമകരമായ 4 കിലോമീറ്റർ പരന്ന റൂട്ട് ആസ്വദിച്ചു, അതേസമയം കൂടുതൽ സാഹസികരായ പങ്കാളികൾ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ തുടങ്ങിയ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്കുകൾ കടന്ന് 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.






