മുംബൈയിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 299 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി ഇന്ത്യ.
നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 298 റൺസെടുത്തു. ഷഫാലി വർമയുടെയും ദീപ്‌തി ശർമയുടെയും അർധസെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. മഴ മൂലം രണ്ട് മണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്.






