സമസ്ത കേന്ദ്ര മുശാവറ മെമ്പറും മർകസ് പ്രധാന മുദരിസുമാരിൽ ഒരാളുമായിരുന്ന കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ മരണപ്പെട്ടു.
കുറെ നാളുകളായി അസുഖബാ ദിദനയായിരുന്നു
നിരവധി ശിഷ്യന്മാരും ഗുണകാംശികളും ഗൾഫ് നാടുകളിൽ ഉണ്ട്, ആയിരക്കണക്കിന് ശിഷ്യരുടെ വന്ദ്യ ഗുരുവര്യരായ അദ്ദേഹത്തിന്റെ മുഖമുദ്ര സൗമ്യതയായിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം കൂടെയായിരുന്ന അദ്ദേഹം മർകസു സ്സഖാഫതി സുന്നിയ്യയിൽ മുദരിസ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മികച്ച സംഘാടകനും പ്രബോധകനുമായരുന്നു
ഇന്ന് ഉച്ചക്ക് 1 മണിക്ക് കോഴിക്കോട് ചെമ്പ്രകുണ്ട മഹല്ല് ജുമാ മസ്ജിദിൽ വെച്ച് ജനാസ നിസ്കാരം നടക്കും.






