ഇന്ന് 2025 നവംബർ 3 ന് യുഎഇ പതാക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ താമസക്കാരോടും രാവിലെ 11 മണിക്ക് യുഎഇ പതാക ഉയർത്താൻ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തിട്ടുണ്ട് . മാതൃരാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള അടുപ്പവും കൂറും പ്രകടിപ്പിക്കുന്ന ദിനമാണ് ഇത്. രാജ്യത്തിന്റെ ഐക്യവും ദേശീയ അഭിമാനവും ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ് ഷെയ്ഖ് മുഹമ്മദിന്റെ ആഹ്വാനം എത്തിയിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദിന്റെ ആഹ്വാനം എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ, വ്യക്തികൾ എന്നിവർക്ക് വേണ്ടിയാണ്. ഇതിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു. പതാക ദിനം രാജ്യത്തോടുള്ള കൂറ്, ഐക്യം, സ്നേഹം എന്നിവ പ്രകടിപ്പിക്കാനുള്ള ദേശീയ അവസരമായാണ് കണക്കാക്കുന്നത്.






