അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്ന് നവംബർ 3 തിങ്കളാഴ്ച വൈകീട്ട് നടന്ന ഏറ്റവും പുതിയ സീരീസ് 280 നറുക്കെടുപ്പിൽ അബുദാബിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ശരവണൻ വെങ്കിടാചലം 25 മില്യൺ ദിർഹം നേടി. 463221 എന്നനമ്പറാണ് അദ്ദേഹത്തെ കോടിപതിയാക്കിയത്.
25 മില്യൺ ദിർഹം സമ്മാനം നേടിയ വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അവതാരകനായ ഷോ അവതാരകരായ റിച്ചാർഡിനും ബൗച്രയ്ക്കും അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഫോൺ റിംഗ് ചെയ്തില്ല, പിന്നീട് “സ്വിച്ച് ഓഫ്” സന്ദേശം ലഭിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിലാസവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്നും ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു.
								
								
															
															



