അബുദാബിയിൽ കണ്ണൂർ കല്യാശ്ശേരി സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കോലത്ത് വയൽ സൊസൈറ്റി റോഡിന് സമീപം പുളിയങ്കോടൻ രാജേഷ് (52) ആണ് മരിച്ചത്. ഒക്ടോബർ 29ന് അബുദാബിയിലെ താമസ സ്ഥലത്താണ് കുഴഞ്ഞുവീണത്. കൂടെ താമസിക്കുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
സന്ദർശക വിസയിൽ യുഎഇയിൽ എത്തിയതായിരുന്നു ഇദ്ദേഹം. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കും. പിതാവ്: പുളിയാങ്കോടൻ കുഞ്ഞിരാമൻ (മുൻ പഞ്ചായത്ത് അംഗം, കല്യാശ്ശേരി). അമ്മ: ഭാനുമതി. ഭാര്യ: സ്മിത (കൂടാളി). മകൾ: നന്ദശ്രീ, സഹോദരിമാർ: ഷൈമ, ഷൈജ
								
								
															
															





