മരുഭൂമിയെ ഫലഭൂമിയാക്കാനുള്ള നവീന ആശയം അവതരിപ്പിച്ച മലയാളി വിദ്യാർത്ഥികൾ യുഎഇയിൽ ശ്രദ്ധ നേടി.ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ അറഫ ഷാക്കിർ മൻസൂർ, നൂർ അൽ ഹയ, ഹിബ അഫ്റീൻ, അമിന ഫാത്തിമ എന്നിവർ ചേർന്നാണ് സ്മമാർട്ട് ആപ്പ് രൂപകൽപ്പന ചെയ്ത്.
“ഗ്രീൻ യംഗ് ടൈറ്റൻസ്” എന്ന പേരിൽ മത്സരിച്ച ടീം, “ഡെസേർട്ട് സാൻഡ് ടു കൾട്ടിവബിൾ ലാൻഡ്” എന്ന ടാഗ്ലൈനിൽ പരിസ്ഥിതി സൗഹൃദ വളം ആശയവുമായി സംയോജിപ്പിച്ച നൂതന ആപ്പായ അഗ്രോബേസ് അവതരിപ്പിച്ചു.

കർഷകർക്ക് മരുഭൂമിയിൽ കൃഷി വികസിപ്പിക്കാൻ സഹായിക്കുന്ന സംവിധാനമാണ് നാല് പേരും അവതരിപ്പിച്ചത്. 2025 ഒക്ടോബർ 30 ന് റാസൽഖൈമയിലെ സ്റ്റിർലിംഗ് യൂണിവേഴ്സിറ്റിയിൽ നടന്ന സുസ്ഥിരതാ മത്സരത്തിലാണ് ശ്രദ്ധേയമായ വ്യക്തിമുദ്ര ഇവർ പതിപ്പിച്ചത്. യുഎഇയിലുടനീളമുള്ള 35 ലധികം സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടായിരുന്നു.
വിദ്യാർത്ഥികളുടെ ഈ സാങ്കേതിക പ്രോജക്ട് യൂത്ത് ഗ്രീൻ ടൈറ്റൻസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മികച്ച പരിസ്ഥിതി സൗഹൃദ ആശയത്തിന് 5,000 ദിർഹം സമ്മാനത്തുകയും, സ്വർണ്ണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ടീമിന് ലഭിച്ചു.






