മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽഖുവൈനിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അമ്മിണിക്കാട് വടക്കേക്കരയിൽ പരേതനായ മുസ്തഫ തങ്ങളുടെ മകൻ ഫൈറൂസ് തങ്ങൾ (31) ആണ് ഹൃദയാഘാതത്തെത്തുടർന്ന് ഉമ്മുൽഖുവൈനിൽ മരിച്ചത്.
അൽ ഹറം ഗാർമെൻ്റ്സ് ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് ഫൈറൂസിന്റെ വിവാഹം കഴിഞ്ഞത്. ഷെയ്ഖ് ഖലീഫ ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.
								
								
															
															




