44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് ഇന്ന് തുടക്കം

The 44th Sharjah International Book Festival begins today

ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൻ്റെ (SIBF 2025) 44-ാമത് എഡി ഷന് ബുധനാഴ്‌ച ഷാർജ എക്‌‌സ്പോ സെൻ്ററിൽ ഇന്ന് നവംബർ 5 ന് തുടക്കമാകും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്‌തകോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം നവംബർ 16 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിലെ സാഹിത്യപ്രതിഭകളാ യ നിരവധിപേർ അതിഥികളായെത്തും.

മലയാളത്തിൽനിന്ന് കവി സച്ചിദാനന്ദനും ഇ.വി സന്തോഷ് കുമാറും ഉൾപ്പെടെ ഇന്ത്യയിലെ സാഹിത്യ, ചി ന്ത മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ‘നിങ്ങളും പുസ്‌തകവും തമ്മിൽ’ (“Between You and a Book.”) എന്നതാണ് ഇ ത്തവണത്തെ മേളയുടെ പ്രമേയം. ഗ്രീസാണ് അതിഥി രാജ്യം. 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധക രാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്. 66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകു ന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും.വിൽസ്‌മിത്ത് ഉൾപ്പെടെ യുള്ള ഹോളിവുഡ് താരങ്ങളും മേളയിൽ എത്തുമെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!