അബുദാബിയിൽ ചട്ടങ്ങൾ ലംഘിച്ച് പുകവലി ഉൽപ്പന്നങ്ങൾ വിറ്റഴിച്ച 2 ഷോപ്പുകൾ അടച്ചുപൂട്ടിച്ചു

Two shops in Abu Dhabi closed for selling cigarettes in violation of regulations

അബുദാബിയിൽ പുകയില, വേപ്പ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള അബുദാബി രജിസ്ട്രേഷൻ അതോറിറ്റി (ADRA) യുടെ ചട്ടങ്ങൾ ലംഘിച്ച 2 ഷോപ്പുകൾ അബുദാബി സാമ്പത്തിക വികസന വകുപ്പ് അടച്ചുപൂട്ടിച്ചു

ഇതുമായി ബന്ധപ്പെട്ട് ഇന്ന് നവംബർ 5 ന് പുറത്തിറക്കിയ പ്രസ്താവനയിൽ രണ്ട് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 61 മുന്നറിയിപ്പുകൾ നൽകുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു. പല ഷോപ്പുകളും നിയമങ്ങളും സർക്കുലറുകളും പാലിക്കാത്തതുമായി ബന്ധപ്പെട്ട 18 ലംഘനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

ചെക്ക്ഔട്ട് കൗണ്ടറുകളിൽ പുകയില ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക, ഈ ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി, പ്രായപൂർത്തിയാകാത്ത വ്യക്തികൾക്ക് വിൽപ്പന എന്നിവ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.

പുകയിലയുടെയും ഇലക്ട്രോണിക് സിഗരറ്റുകളുടെയും വിൽപ്പന സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി 2025 ലെ ആദ്യ 10 മാസങ്ങളിൽ അതോറിറ്റി 1,661 ഫീൽഡ് സന്ദർശനങ്ങളും 21 പരിശോധനാ കാമ്പെയ്‌നുകളും നടത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!