ദുബായിൽ സ്മാർട്ട് ആപ്പുകൾ വഴിയുള്ള ടാക്സി ബുക്കിംഗിനുള്ള പുതുക്കിയ നിരക്കുകൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.59 വരെയും വൈകുന്നേരം 4 മുതൽ 7.59 വരെയും തിരക്കേറിയ സമയങ്ങളിൽ 7.50 ദിർഹം ബുക്കിംഗ് ഫീസ് ഈടാക്കും. ഈ കാലയളവിൽ ഫ്ലാഗ് ഫാൾ നിരക്ക് 5 ദിർഹമായിരിക്കും.
രാവിലെ 6 മുതൽ 7.59 വരെയും രാവിലെ 10 മുതൽ 3.59 വരെയും തിരക്ക് കുറഞ്ഞ സമയങ്ങളിൽ ബുക്കിംഗ് ഫീസ് 4 ദിർഹവും ഫ്ലാഗ് ഫാൾ നിരക്ക് 5 ദിർഹവുമായിരിക്കും. രാത്രി സമയ യാത്രാ നിരക്കുകൾ രാത്രി 10 മുതൽ പുലർച്ചെ 5.59 വരെ ബാധകമായിരിക്കും. ഈ കാലയളവിൽ ബുക്കിംഗ് ഫീസ് 4.5 ദിർഹവും ഫ്ലാഗ് ഫാൾ നിരക്ക് 5.50 ദിർഹവുമായിരിക്കും.






