വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ യുഎഇ 170 ബില്യൺ ദിർഹത്തിന്റെ നാലാമത്തെ ദേശീയ പാത നിർമ്മിക്കാൻ പദ്ധതിയിടുന്നു.
ഇന്നലെ ബുധനാഴ്ച പ്രഖ്യാപിച്ച 170 ബില്യൺ ദിർഹത്തിന്റെ ദേശീയ റോഡുകളുടെയും ഗതാഗത നിക്ഷേപ പദ്ധതിയുടെയും ഭാഗമായി, 120 കിലോമീറ്റർ ദൈർഘ്യമുള്ളതും പ്രതിദിനം 360,000 യാത്രകൾ വരെ ശേഷിയുള്ളതുമായ നാലാമത്തെ ഫെഡറൽ ഹൈവേയുടെ നിർമ്മാണം യുഎഇ പരിശോധിച്ചുവരികയാണ്.
2030 ഓടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡ് പാക്കേജ്, അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളിൽ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്രൂയി നടത്തിയ പ്രസ്താവനയിലാണ് വെളിപ്പെടുത്തിയത്.






