2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ നികുതിക്ക് മുമ്പുള്ള റെക്കോർഡ് ലാഭം 12.2 ബില്യൺ ദിർഹം എമിറേറ്റ്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചു, ഇതോടെ തുടർച്ചയായ നാലാം വർഷമാണ് റെക്കോർഡ് ലാഭം കൈവരിക്കുന്നത്.
ആദായനികുതി ചാർജുകൾ കണക്കാക്കിയ ശേഷം, ഗ്രൂപ്പിന്റെ നികുതി കഴിഞ്ഞുള്ള ലാഭം 10.6 ബില്യൺ ദിർഹമാണെന്ന് കമ്പനി അറിയിച്ചു, കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
എമിറേറ്റ്സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ എമിറേറ്റ്സ് എയർലൈൻ 2025 ന്റെ ആദ്യ പകുതിയിൽ ലോകത്തിലെ ഏറ്റവും ലാഭകരമായ എയർലൈൻ ആയി തുടരുകയാണ്.






