2026 ‘കുടുംബ വർഷമായി’ (‘Year of family’) ആചരിക്കാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു.
യുഎഇ സമൂഹത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും അവബോധം ഏകീകരിക്കുന്നതിനൊപ്പം, എമിറാത്തി കുടുംബങ്ങളുടെ വളർച്ചയ്ക്കുള്ള ദേശീയ അജണ്ടയുടെ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്ത ‘ദേശീയ കുടുംബ വളർച്ചാ അജണ്ട 2031’ ലാണ് ഇത് പ്രഖ്യാപിച്ചത്. 2025 ലെ സർക്കാരിന്റെ വാർഷിക യോഗങ്ങളുടെ ഭാഗമായി അബുദാബിയിൽ ഫെഡറൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്.





