സ്റ്റഡി ഇൻ ഇന്ത്യ ഫെയർ : യുഎഇ മലയാളി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം.
ഉന്നത വിദ്യാഭാസമാണ് ശോഭനമായ ഭാവിയിലേക്കുള്ള കവാടങ്ങൾ. അതില്‍ ഏതു കവാടമാണ് താൻ കടക്കേണ്ടതെന്നു ഓരോ വിദ്യാർത്ഥിയും സംശയിച്ചു നിൽക്കുന്നൊരു സമയമുണ്ട്. അനേകം വാതിലുകളിൽ താൻ ഏതിൽ ചെന്നാണ് മുട്ടേണ്ടത് എന്നതാണ് അവരുടെ സംശയം . കാരണം ഇന്ത്യൻ സർവകലാശാലകളും ബോർഡിങ് സ്കൂളുകളും ഈ വാതിലുകൾ മലർക്കെ തുറന്നിട്ടു കുട്ടികളെ ക്ഷണിക്കുന്ന ഒരു കാലമാണിത്.
ഏതു യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കണം, അല്ലെങ്കിൽ ഏതു ബോർഡിങ് സ്കൂൾ തെരഞ്ഞെടുക്കണം ഏതു കോഴ്സ് തെരഞ്ഞെടുക്കണം. എവിടെ പഠിച്ചാലാണ്, എന്തു പഠിച്ചാലാണ് ജോലി സാധ്യത ? സ്കോളർഷിപ്പു ലഭ്യമാകുന്നതെവിടെ ?എന്നു തുടങ്ങുന്ന സംശയങ്ങളാൽ പലവിദ്യാർത്ഥികളും ഓരോ പുതിയ അധ്യയന വർഷത്തിലും കുഴങ്ങി നിൽക്കുന്നതായി കാണാം. പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജീവിക്കുന്ന രക്ഷിതാക്കളും കുട്ടികളും.ഗൾഫിലെ സ്കൂളുകളിലെ പഠനത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനു ഇന്ത്യയിലാണ് പോകാൻ നിൽക്കുന്നതെങ്കിൽ കൺഫ്യൂഷൻ കൂടും. എന്തെന്നാൽ ഇന്ത്യയിൽ വി ഐ ടി വെല്ലൂർ, മണിപാൽ,ക്രൈസ്റ്റ് തുടങ്ങിയ പ്രസിദ്ധമായ യൂണിവേഴ്സിറ്റികൾ തന്നെ അനവധിയാണ്; ബോർഡിങ് സ്കൂളുകളും അങ്ങനെത്തന്നെ.
എന്നാൽ തെരെഞ്ഞെടുപ്പുകളിലെ ആശയക്കുഴപ്പം ഇതാ അവസാനിക്കാൻ പോകുന്നു. 2025 നവം. ഏഴുമുതൽ പതിനൊന്നു വരെയുള്ള തീയതികളിൽ യു എ ഇ യിലെ മൂന്ന് എമിറേറ്റുകളിലായി’ സ്റ്റഡി ഇൻ ഇന്ത്യ ഫെയർ’ എന്ന പേരിൽ ഒരു വിദ്യാഭ്യാസ മേളവരുന്നു.മാതാപിതാക്കളുടെയും കുട്ടികളുടെയും മേൽപ്പറഞ്ഞ എല്ലാ സംശയങ്ങളും നേരിട്ടു ദൂരീകരിക്കാനും തെളിഞ്ഞ ഭാവിയിലേക്ക് പദമൂന്നാനും ഈ മഹാ മേള അവസരം ഒരുക്കുന്നു. അബുദാബി,ദുബായ്,റാസ് അൽ ഖൈമ എന്നീ എമിറേറ്റുകളാണ് ‘സ്റ്റഡി ഇൻ ഇന്ത്യ ഫെയറി’ന് ആതിഥ്യം അരുളുന്നത്.
നവം. ഏഴിനും എട്ടിനും അബുദാബി മില്ലേനിയം ഡൗൺടൗൺ ഹോട്ടലിലും എട്ടിനും ഒമ്പതിനും ദുബായ് മില്ലേനിയം പ്ലാസ ഡൗൺടൗൺ ഹോട്ടലിലും പതിനൊന്നിന് റാസ് അൽ ഖൈമ ഹിൽട്ടൺ ഗാർഡൻ ഇന്നിലും ആണ് മേള നടക്കുക. പ്രവേശനം തികച്ചും സൗജന്യം.
ഈ https://studyinindiaexpo.com/uae/ ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം.
യൂഎഇ യില്‍ ഉന്നതവിദ്യാഭ്യാസത്തിന് കാത്തിരിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇതൊരു സുവർണ്ണാവസരം.






