2026 ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ മോശം പെരുമാറ്റം : യുഎഇ, ഖത്തർ ദേശീയ ടീമുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഫിഫ സസ്‌പെൻഡ് ചെയ്തു.

FIFA suspends Qatar national team officials for misconduct during 2026 World Cup qualifiers.

2025 ഒക്ടോബർ 14 ന് നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയുണ്ടായ സംഭവങ്ങളെ തുടർന്ന് യുഎഇ, ഖത്തർ ദേശീയ ടീമുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഫിഫ സസ്‌പെൻഡ് ചെയ്തു.

സംഘർഷഭരിതമായ ഏറ്റുമുട്ടലിനെത്തുടർന്ന്, ഫിഫ അച്ചടക്ക സമിതി ഇരു ടീമുകൾക്കുമെതിരെ അച്ചടക്ക നടപടികൾ പ്രഖ്യാപിച്ചു. എതിരാളിയോട് “കളിയോഗ്യമല്ലാത്ത പെരുമാറ്റം” നടത്തിയതിനും റഫറിയെ ആക്രമിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുഎഇ ദേശീയ ടീമിന്റെ സൂപ്പർവൈസറായ മതാർ ഒബൈദ് സയീദ് മെസ്ഫർ അൽ ദഹേരിയെ 16 മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും 10,000 സ്വിസ് ഫ്രാങ്ക് (45,500 ദിർഹം) പിഴ ചുമത്തുകയും ചെയ്തു.

അതേസമയം, കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും മോശം പെരുമാറ്റത്തിന് ഫിഫയുടെ ചട്ടങ്ങൾ പ്രകാരം, ഗുരുതരമായ ഫൗൾ പ്ലേയ്ക്ക് ഖത്തറിന്റെ താരിഖ് സൽമാന് രണ്ട് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഷനും 5,000 സ്വിസ് ഫ്രാങ്ക് (22,7500 ദിർഹം) പിഴയും വിധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!