ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1 ന് എതിർവശത്തുള്ള എയർപോർട്ട് റോഡ് വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താൽക്കാലികമായി അടച്ചിടുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇതനുസരിച്ച് നാളെ നവംബർ 8 ശനിയാഴ്ച പുലർച്ചെ 2:30 ന് ദെയ്‌റയിലേക്കുള്ള ഗതാഗതവും, നവംബർ 9 ഞായറാഴ്ച പുലർച്ചെ 2:30 ന് അൽ ഖവാനീജിലേക്കുള്ള ഗതാഗതവും തടസ്സപ്പെടും.
#RTA informs you of the temporary closure of Airport Road opposite Dubai International Airport, Terminal 1, for those heading to Deira on Saturday 8 November at 2:30 AM and to Al Khawaneej on Sunday 9 November at 2:30 AM, in line with the expansion works at the entrance of Dubai…
— RTA (@rta_dubai) November 7, 2025
വാഹനമോടിക്കുന്നവർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും, ട്രാഫിക് അടയാളങ്ങൾ പാലിക്കാനും, വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിന് അൽ ഗർഹൂദ് വഴിയുള്ള ബദൽ വഴികൾ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1 ലെ പ്രവേശനവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന് അതോറിറ്റി അറിയിച്ചു






