മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദർശനത്തിന് ഇന്ന് ശനിയാഴ്ച്ച തുടക്കമായി.ഇന്ന് പുലർച്ചയോടെ അദ്ദേഹം അബുദാബിയിൽ എത്തി. അൽ ബത്തീൻ വിമാനത്താവളത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവർ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ചാനൽ പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഞായറാഴ്ച്ച വൈകുന്നേരം പ്രവാസികളെ അഭിസംബോധന ചെയ്യും. യുഎഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം പൂർത്തിയാകും. സൗദി അറേബ്യ കൂടി സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.





