മലയാളത്തിൻ്റെ ദുൽഖർ സൽമാനും, കാന്താ സിനിമയുടെ അണിയറ പ്രവർത്തകരും ഇന്ന് നവംബർ 9 രാത്രി 8.30 ന് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബായിലെ ഗ്ലോബൽ വില്ലേജിൽ എത്തും.
ഗ്ലോബൽ വില്ലേജിന്റെ പ്രധാന വേദിയിലാണ് (MAIN STAGE) ഇവർ പരിപാടി അവതരിപ്പിക്കുക. ദുൽഖർ സൽമാനോടൊപ്പം റാണാ ദഗ്ഗുബതി, ഭാഗ്യശ്രീ ബോഴ്, സമുദ്രക്കനി എന്നിവരും ചിത്രത്തിൻ്റെ സംവിധായകൻ സെൽവമണി സെൽവരാജും ഉണ്ടായിരിക്കും.
ഈ മാസം 14ന് തിയറ്ററുകളിലെത്താൻ പോകുന്ന തമിഴ് ഭാഷയിലെ മുൻ കാലഘട്ടത്തെക്കുറിച്ചുള്ള കാന്താ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവർ എത്തുന്നത്






