വായിച്ച പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അത്ഭുതം നിറയ്ക്കുന്ന കഥകളുള്ള “എ സ്റ്റാർസ് മാജിക്കൽ വിസ്പർ” എന്ന സോളോ പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തിരിക്കുകയാണ് ഏഴു വയസ്സുകാരിയായ ജുവാസ്റ്റ രഞ്ജു.
“എ സ്റ്റാർസ് മാജിക്കൽ വിസ്പർ” എന്നത് വെറും ഒരു കഥാസമാഹാരമല്ല, മറിച്ച് ഒരു കൊച്ചു പെൺകുട്ടിയുടെ ശബ്ദത്തിൽ വിശ്വസിക്കാനും ഭയമില്ലാതെ ഭാവനയുടെ ചിറകുകൾ വിടർത്താനുമുള്ള ധൈര്യത്തിന്റെ ആഘോഷം കൂടിയാണ്. ഏതൊരു വായനക്കാരന്റെയും ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്ന കഥകളാണ് ഈ കൊച്ചുമിടുക്കി ഈ പുസ്തകത്തിലൂടെ പറയുന്നത്.
ദുബായിൽ ജനിച്ചു വളർന്ന ജുവാസ്റ്റ ദുബായ് സ്കോളേഴ്സ് പ്രൈവറ്റ് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്.






