ദുബായ് മെട്രോ ബ്ലൂലൈനിൻ്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നതായി ദുബായ് റോഡ് & ട്രാൻസ്സ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അഞ്ചുമാസത്തിനിടെ 10 ശതമാനം പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
2026 അവസാനത്തോടെ നിർമ്മാണം 30 ശതമാനത്തിലെത്തിക്കും. 2029 സെപ്റ്റംബർ ഒമ്പതിന് നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി 12 സ്ഥലങ്ങളിലായി 3,000 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. ദുബായിലെ താമസ, വ്യവസായ, സാമ്പത്തിക മേഖലകളിൽ കൂടി കടന്നുപോകുന്ന രീതിയിലാണ് ബ്ലൂലൈൻ വിഭാവനം ചെയ്തിരിക്കുന്നത്. 14 സ്‌റ്റേഷനുകൾ ഉൾപ്പെടുന്ന ബ്ലൂലൈനിൻ്റെ നീളം 30 കിലോമീറ്ററാണ്.
2025 ജൂണിൽ പദ്ധതിക്ക് തറക്കല്ലിട്ട ശേഷം അഞ്ചു മാസത്തിനിടെ 10 ശതമാനം നിർമാണം പൂർത്തിയാ ക്കാനായത് വലിയ നേട്ടമാണെന്ന് ആർ.ടി.എ ചെയർമാനും ഡയറക്‌ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.






