ദുബായിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് തെന്നി വീണ് മരിച്ചു

A young Malayali man who arrived in Dubai on a visitor visa died after falling from a building

ദുബായിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽനിന്ന് തെന്നി വീണ് മരിച്ചു.

കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് മിഷാൽ (19) ആണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പരുക്കേറ്റ മിഷാലിനെ ഉടൻ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിൻ്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകനാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!