ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോ ടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

More details emerge about those behind the blast near the Red Fort in Delhi

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ തിങ്കളാഴ്ച‌ വൈകീട്ടുണ്ടായ സ്ഫോ ടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ജമ്മു-കശ്‌മീർ, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്ഫോ ടകവസ്‌തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്ഫോ ടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്.

ചാവേർ സ്ഫോ ടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരൻ ഡോക്‌ടർ ഉമർ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉമർ മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ സ്ഫോ ടനത്തിൽ കൊ ല്ല പ്പെട്ടതായാണ് വിവരം.

ചാവേറെന്ന് സംശയിക്കുന്ന ഡോക്‌ടർ ഉമർ മുഹമ്മദിൻ്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപത്തായിരുന്നു സ്ഫോ ടനം. ഇന്നലെ തിങ്കളാഴ്‌ച വൈകിട്ട് 6:52 നാണ് സ്ഫോ ടനം ഉണ്ടായത്. ഇതിന് മുമ്പായി കാർ മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്‌തതിൻ്റേയും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

അതേസമയം സ്ഫോ ടനത്തിൽ കൊ ല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. എട്ടുപേരുടെ മ രണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊ ല്ല പ്പെട്ടവ മറ്റുള്ളവര്‍ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!