അൽ മംസാർ പ്രദേശത്തെ ഒരു ടവറിന്റെ ബാൽക്കണിയിൽ ഉണ്ടായ തീ അണയ്ക്കുന്നതിൽ ധീരമായി പ്രവർത്തിച്ചതിന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി മൂന്ന് നിവാസികളെ ആദരിച്ചു.
തീ അണയ്ക്കാനും തീ പടരുന്നത് തടയാനും സ്വത്ത് നാശനഷ്ടങ്ങൾ കുറയ്ക്കാനും സഹായിച്ച ദ്രുത നടപടിക്ക് അബ്ദുൾറഹ്മാൻ അബ്ദുല്ല അൽ-ഹുസൈനി, അബ്ദുല്ല മുഹമ്മദ് അലി അൽ-മാലെജി, ഖാലിദ് മുഹമ്മദ് മുഹമ്മദ് അൽ-ബൈലി എന്നിവരെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ആദരിച്ചു.
ധൈര്യത്തിനും പെട്ടെന്നുള്ള പ്രതികരണത്തിനുമാണ് ഒരു അംഗീകാരമായി ഈ 3 പുരുഷന്മാർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയത്. അതിന്റെ ചിത്രങ്ങൾ അതോറിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്ക് വെച്ചിട്ടുണ്ട്.






