ഷാർജ: കോഴിക്കോട് ലിപി ബുക്സ് പ്രസിദ്ധപ്പെടുത്തിയ അണയാത്ത വിളക്ക് എന്ന കവിതാ സമാഹാരം അന്തർദേശീയ പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു.
റൈറ്റേഴ്സ് ഫോറത്തിൽ നടത്തിയ ചടങ്ങിൽ ചരിത്ര ഗവേഷകനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസിലറുമായ ഡോ.കെ.കെ . എൻ . കുറുപ്പ് എഴുത്തുകാരനായ ഡോ. പി.കെ.പോക്കർക്കു നൽകി പ്രകാശനം നിർവഹിച്ചു.
കോഴിക്കോട് സിറ്റി പോലീസ് കൺട്രോൾ റൂമിൽ സബ് ഇൻസ്പക്ടറായ അബ്ദുള്ള മങ്ങാടിൻ്റെ ആദ്യ പുസ്തകമാണിത്. കാനേഷ് പുനൂരാണ് അവതാരിക എഴുതിയിട്ടുള്ളത്. എ. വി. അനിൽകുമാർ, എം.ചന്ദ്ര പ്രകാശ് ,മീനാ കുറുപ്പ് ,അമ്മാർ കിഴുപറമ്പ് ,എം . എ. സുഹൈൽ, ലിപി അക്ബർ, സജീദ് ഖാൻ പനവേലിൽ എന്നിവർ പ്രസംഗിച്ചു.





