യുഎഇയിലെ അറിയപ്പെടുന്ന വീഡിയോഗ്രാഫറും ബിസിനസ് സംരംഭകനുമായ അഗ്നോവിഷൻ ( Agnovision Videos ) ഉടമ സാം ബെൻ ( 46 ) അന്തരിച്ചു
പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന സാമിനെ രണ്ടാഴ്ചക്കു മുൻപ് നാട്ടിൽവെച്ച് പെട്ടെന്ന് കുഴഞ്ഞു വീണതിനെതുടർന്നു കൊല്ലം മെഡിസിറ്റി ആശുപത്രിയിലാക്കുകയായിരുന്നു. വയറിനുള്ളിൽ ഗുരുതരമായ രക്ത സ്രാവം ഉണ്ടായതിനെതുടർന്നായിരുന്നു കുഴഞ്ഞു വീണത്. പെട്ടന്നുതന്നെ ആശുപത്രിയിലെ ഡോക്ടർമാർ രണ്ടിലധികം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തുടക്കം മുതൽ തന്നെ സ്ഥിതി വളരെ ഗുരുതരമാകുകയായിരുന്നു.
ഇന്നലെ രാത്രി വീണ്ടും സ്ഥിതി കൂടുതൽ വഷളാകുകയും 12.30 ഓടുകൂടി സാം മരണപ്പെടുകയുമായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഭാര്യയും രണ്ടു മക്കളും ഉണ്ട്. (ഭാര്യ : ലീജ സാം, മകൾ :ലിയ സാം, മകൻ : ആബേൽ സാം)
ഇപ്പോൾ കൊല്ലം മെഡിസിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാത്രിയോടെ ഇരവിപുരത്തെ വീട്ടിൽ കൊണ്ടുരും. സംസ്ക്കാരം നാളെ ( 14.11.2025 ) നടക്കും.





