ഷാർജയിലെ വനിത കൂട്ടായ്മയായ സ്നേഹവീട് യുവത ബുക്സുമായി സഹകരിച്ച് ബുക്സ് ആൻഡ് ബൈറ്റ്സ് എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.
ഡിജിറ്റൽ കാലത്തെ വായനയെക്കുറിച്ച് കൗമാര വിദ്യാർത്ഥികൾ സംവദിച്ചു. വായന മനുഷ്യനിൽ അറിവും ചിന്തയും സർഗാത്മകയും വളർത്തുമെന്ന് ഒരു വിഭാഗവും, വിരൽത്തുമ്പുകളിൽ അറിവിൻ്റെ മഹാപ്രപഞ്ചം സൃഷ്ടിക്കുന്ന ആധുനിക ലോകത്ത് വായനയുടെ പ്രസക്തി കുറഞ്ഞുവെന്ന് മറുവിഭാഗവും സമർത്ഥിച്ചു. ഡോ.കെ.ടി അൻവർ സാദത്ത് മോഡറേറ്ററായിരുന്നു.
ടീൻസ് ക്ലബ്ബ് അംഗങ്ങളായ ഫൈഹ റഹ്മാൻ, മറിയം യഹിയ, മുഹമ്മദ് സായിദ്, ഐസ,ഇയാദ് അമീർ, അമ്മാർ,സൽവ ശരീഫ്, ഇൻഷ നബീൽ എന്നിവർ ഡിബേറ്റിൽ പങ്കെടുത്തു.





