യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ 3 ന് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ഹെഡ് ക്വാർട്ടേഴ്‌സിന്റെ, ദുബായ് ബ്ലഡ് ബാങ്കിൽ ബ്ലഡ് ഡോണർസ് കേരള UAE ക്യാമ്പ് നടത്തുന്നു. രാവിലെ 9 മണിമുതൽ ഉച്ചക്ക് 3 മണിവരെയാണ് ക്യാമ്പ് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് 0557195510 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബ്ലഡ് ഡോണർസ് കേരള UAE (പ്രയാഗ് പേരാമ്പ്ര പ്രസിഡന്റ് )
2011 വർഷത്തിൽ രൂപീകൃതമായ ബ്ലഡ് ഡോണർസ് കേരളയുടെ യുഎഇ ചാപ്റ്റർ, 2014 തൊട്ട് ഇന്ന് 2025 വരെ 7500 / 8500 യൂണിറ്റ് ബ്ലഡ് യുഎഇയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ ക്യാമ്പുകളായും, എമർജൻസി കേസുകളായും പ്ലേറ്റ്ലെറ്റ് സെക്ഷൻ ആയും എത്തിച്ചിട്ടുണ്ട്. രക്തം ലഭിക്കാതെ ഒരു ജീവൻ പോലും നഷ്ടപെടരുത് എന്ന തത്വം മുറുകെ പിടിച്ചു മുന്നോട്ട് നീങ്ങുകയാണ്.
40 ഇൽ പരം ആക്റ്റീവ് വളണ്ടിയർസും, 30 ഇൽ പരം വാട്സ്ആപ് ഗ്രൂപ്പുകളും നിലവിലുണ്ട്, ഓർഗൻ ഡോണേഷൻ റെജിസ്ട്രേഷൻ ഗിന്നസ് റെക്കോർഡ്, EHA അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ദുബായ്, ഷാർജ, റാസൽ ഖൈമ, അബുദാബി, ഫുജൈറ ബ്ലഡ് ബാങ്കുകളുടെ അനുമോദനങ്ങൾ എല്ലാ വർഷവും ലഭിക്കുന്നുണ്ട്. കോവിഡ് സമയത്തു എല്ലാവരും രക്തദാനത്തിന് മടിച്ചു നിന്നപ്പോൾ മുന്നിട്ടിറങ്ങിയ ഈ സംഘടന, യുഎഇയിലെ ഫ്ലഡ് സമയത്ത് ബ്ലഡ് ബാങ്കുകളിൽ ക്യാമ്പുകൾ നടത്തി
യുഎഇയിലെ വിവിധ ഹോസ്പിറ്റലുകളിൽ ബ്ലഡ് ഡോണർസ് കേരള യുഎഇ എമർജൻസിയായി ബ്ലഡ് അറേഞ്ച് ചെയ്യുന്നുണ്ട്. 2025 വർഷം നവംബർ 10 വരെ 85 ഓളം ബ്ലഡ് ഡോണെഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇന്ന് നവംബർ 14 ദുബായ് ഔദ് മേത്ത ക്യാമ്പ്, ഞായറാഴ്ച്ച al fakeeh ഹോസ്പിറ്റലിൽ ക്യാമ്പ് എന്നിവയും നടത്തുന്നുണ്ട്.

ഒരു വർഷം 7500 / 8500 യൂണിറ്റ് ബ്ലഡ് യുഎഇയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ നൽകിവരികയാണ്.






