ഭരണം നഷ്ടമായ മഹാസഖ്യത്തിൻ്റെ തിരിച്ചുവരാമെന്ന പ്രതീക്ഷകളെ പാടേ തകർത്ത് ബിഹാറിൽ എൻഡിയ വൻ വിജയത്തിലേക്ക് നീങ്ങുന്നു.ഭരണവിരുദ്ധ വികാരത്തെ ഭരണാനുകൂല വികാരമാക്കി മാറ്റാൻ കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി തുടക്കം മുതൽ മുന്നിലായിരുന്നു എൻഡിഎ ക്യാമ്പ്.
എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത്.
എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.






