ദുബായിൽ അനധികൃതമായി എൽപിജി ഗ്യാസ് നിറയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് 519 വാഹനങ്ങളും 12,367 സിലിണ്ടറുകളും പിടിച്ചെടുത്തു.
ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (DSCE) പ്രകാരം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും, പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, നിയന്ത്രണ അനുസരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി 2022 ജൂലൈ മുതൽ ദുബായ് ദ്രവീകൃത പെട്രോളിയം വാതക (LPG) മേഖലയിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 449 സംയുക്ത പരിശോധനകൾ നടത്തിയതായി ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (DSCE) അറിയിച്ചു.
ദുബായ് പോലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ച് ദുബായ് റെഗുലേറ്ററി കമ്മിറ്റി ഫോർ പെട്രോളിയം പ്രോഡക്റ്റ്സ് ട്രേഡിംഗാണ് പരിശോധനകൾ നടത്തിയത്.
ഇതിലൂടെ 596 ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്, നിയമവിരുദ്ധമായി നിറച്ച 12,367 സിലിണ്ടറുകൾ കണ്ടുകെട്ടുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത അപകടകരമായ വസ്തുക്കളും അജ്ഞാത ഉത്ഭവമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ അടങ്ങിയ സിലിണ്ടറുകളും കടത്താൻ ഉപയോഗിച്ച 519 ലൈസൻസില്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.






