സൗദിയിൽ ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീ പിടിച്ച് നാൽപ്പതോളം പേർ മരിച്ചതായി റിപ്പോർട്ടുകൾ

Forty dead after bus carrying Indian Umrah pilgrims catches fire in Saudi Arabia

സൗദിയിൽ ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീ പിടിച്ച് നാൽപ്പതോളം പേർ മരിച്ചതായി റിപ്പോർട്ടുകൾ

മക്കയില്‍ നിന്നും മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപ കടത്തില്‍പ്പെട്ടത്. ഹൈദരബാദില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അ പകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായിരുന്നു സംഭവം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മൃതദേഹങ്ങൾ‌ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!