ദുബായിൽ നോയ്സ് റഡാർ സംവിധാനം വ്യാപിപ്പിക്കുന്നു.
അനാവശ്യമായി ഹോണടിക്കുന്നവർക്കും, വാഹനങ്ങളിൽ അമിതശബ്ദമുണ്ടാക്കുന്നവർക്കും 2000 മുതൽ 10,000 ദിർഹം വരെ പിഴയും, ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുബായിൽ നിലവിൽ പലയിടങ്ങളിലായി നോയ്സ് റഡാർ സംവിധാനം ഉണ്ടെങ്കിലും കൂടുതൽ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതിനായി അതോറിറ്റി റഡാറുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്.
റഡാറുകൾ ശബ്ദത്തിന്റെ അളവ് കൃത്യമായി അളക്കുകയും ഉറവിടം തിരിച്ചറിയുകയും പരിധികൾ കവിയുമ്പോഴെല്ലാം വീഡിയോ ഉപയോഗിച്ച് ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. കാർ ഓഡിയോ സംവിധാനങ്ങളിൽ നിന്നുള്ള അമിത ശബ്ദം, അനാവശ്യമായ ഹോൺ ഉപയോഗം, പാരിസ്ഥിതികമായ ശബ്ദപരിധി മറികടക്കുന്ന, രൂപമാറ്റം വരുത്തിയ വാഹനങ്ങൾ എന്നിവയും റഡാർ കണ്ടെത്തും.
ദുബായിൽ പൊതുസമാധാനവും ജീവിത നിലവാരവും ഉറപ്പാക്കുന്നതിനും എമിറേറ്റിനെ ലോകത്തിലെ ഏറ്റവും സമാധാനപരവും പരിഷ്കൃതവുമായ നഗരങ്ങളിലൊന്നായി മാറ്റുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.






